കളമശ്ശേരി: രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് സ്റ്റാറ്റിസ്റ്റിക്സ് ഫെസ്റ്റ് "ഇൻഫൈയ്റ-26 " സംഘടിപ്പിച്ചു . കോളേജ് അസ്സോസിയേറ്റ് ഡയറക്ടർ ഡോ. ......

കൊച്ചി: കൊച്ചി സൺറൈസ് ആശുപത്രിയിൽ ഒമ്പത് മണിക്കൂർ നീണ്ട സങ്കീർണ്ണ ശ്വാസകോശ ശസ്ത്രക്രിയയാണ് വിജയം കണ്ടത്.
കാനഡയിൽ ഉപരിപഠനത്തിനിടെ ന്യൂമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പ്രവർത്തനം ഗുരുതരമായി തകരാറിലായ മലയാളി വിദ്യാർത്ഥിക്ക് കൊച്ചിയിലെ സൺറൈസ് ആശുപത്രിയിൽ നടത്തിയ അതിസങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ പുതുജീവൻ.
ഒൻറാറിയോയിലെ ബാരിയിൽ പ്രവർത്തിക്കുന്ന ഗ്രിഗോറിയൻ കോളേജിലെ മൂന്നാംവർഷ മെക്കാട്രോണിക്സ് വിദ്യാർത്ഥിയായ അനന്ത് കൃഷ്ണ ഹരീഷിന് (20) കഴിഞ്ഞ സെപ്റ്റംബറിലാണ് നെഞ്ചുവേദന, പനി, കടുത്ത ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളെ തുടർന്നാണ് കാനഡയിലെ ഒരു പ്രമുഖ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അവിടെ നടത്തിയ പരിശോധനകളിൽ, ശ്വാസകോശത്തിന് ചുറ്റും പല ഭാഗങ്ങളിലായി അണുബാധിത ദ്രാവകം കെട്ടിക്കിടക്കുന്ന മൾട്ടി ലോക്കുലേറ്റഡ് പ്ലൂറൽ എഫ്യൂഷൻ എന്ന അവസ്ഥ കണ്ടെത്തി.
കാനഡയിൽ വെച്ച് ഭാഗികമായി ദ്രാവകം നീക്കം ചെയ്യുകയും പരിശോധനയ്ക്കായി അയക്കുകയും ചെയ്തു. എന്നാൽ ക്ഷയരോഗസാധ്യത സംശയിച്ച ഡോക്ടർമാർ മുൻകരുതൽ നടപടിയായി അനന്തിനെ ഐസൊലേഷൻ റൂമിലാക്കി.
ക്ഷയരോഗം ഇല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചെങ്കിലും, ഇതിനിടയിൽ അനന്തിന് നാല്പത് ദിവസത്തോളം ഐസൊലേഷനിൽ തുടരേണ്ടിവന്നു. ഇതിനിടെ നെഞ്ചുവേദനയും ശ്വാസതടസ്സവും കൂടുതൽ രൂക്ഷമായി.
മരുന്നുകളും നെഞ്ചിൽ ട്യൂബ് ഘടിപ്പിച്ച് ദ്രാവകം നീക്കം ചെയ്യുന്ന ചികിത്സകളും നൽകിയിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ല. ......
140 കോടിയിലധികം വരുന്ന ജനസംഖ്യയും വർധിച്ചുവരുന്ന മാറാരോഗങ്ങളും നമ്മുടെ ആരോഗ്യമേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ആരോഗ്യ മേഖലയിലെ സർക്കാർ വിഹിതം ജിഡിപിയുടെ 5 ശതമാനത്തിലേക്ക് എത്തിക്കേണ്ടത് അനിവാര്യമായ ഒന്നായി മാറിയിരിക്കുകയാണ്. ......
എറണാകുളം : കളമശ്ശേരിയിൽ ലഹരി വേട്ട . കളമശ്ശേരി സീപോർട്ട് എയർപോർട്ട് റോഡിന് സമീപത്ത് നിന്നും 19.9787 gm MDMA DANSAF പിടികൂടി. 1.......
കൊച്ചി : ഇന്ത്യയിലെ ഏറ്റവും പ്രമുഖ ക്രിക്കറ്റ് ടീമായ മുംബൈ ഇന്ത്യൻസിന്റെ അസോസിയേറ്റ് സ്പോൺസറായും ഔദ്യോഗിക ആഗോള എയർലൈൻ പങ്കാളിയായും മലേഷ്യ എയർലൈൻസ് കരാറൊപ്പിട്ടു. ആഗോളതലത്തിൽ ബ്രാൻഡ് സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനും ഇന്ത്യയുമായുള്ള വാണിജ്യ ബന്ധം ദൃഢമാക്കുന്നതിനുമുള്ള എയർലൈൻസിന്റെ തന്ത്രപരമായ നീക്കമാണിത്. ......
എഴുത്തുകാരനും കോളമിസ്റ്റുമായ മഹമൂദ് മാട്ടൂലിന്റെ പുതിയ നോവൽ ‘വിലയേറിയ വിഗ്രഹങ്ങൾ പ്രമുഖ സാഹിത്യകാരൻ കെ.വി. മോഹൻകുമാർ പ്രകാശനം ചെയ്തു. ജോൺ മുണ്ടക്കയം (മലയാള മനോരമ) ആദ്യ കോപ്പി ഏറ്റുവാങ്ങി.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ ത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ വൈസ് ചെയർമാൻ വള്ളിക്കാവ് മോഹൻ ദാസ് അധ്യക്ഷനായി .
സംസ്ഥാന മുൻ ചീഫ് സെക്രട്ടറിയും , പ്രമുഖ എഴുത്തുകാരനുമായ കെ. ......
ദോഹ: ദോഹ ഇന്റർനാഷണൽ മാരിടൈം ഡിഫൻസ് എക്സിബിഷൻ ആൻഡ് കോൺഫറൻസിന്റെ (ഡിംഡെക്സ് 2026) രണ്ടാം ദിനത്തിൽ ഒപ്പുവെച്ച നിരവധി പ്രതിരോധ കരാറുകൾക്ക് ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ അൽ താനി സാക്ഷ്യം വഹിച്ചു.
കരാറുകളിൽ പ്രധാനമായും ഖത്തറിലെ ബർസാൻ ഹോൾഡിംഗ്സ്, ദക്ഷിണ കൊറിയയിലെ പൂങ്സാൻ കോർപ്പറേഷൻ, ഇൻഡോനേഷ്യയിലെ റിപ്പബ്ലികോർപ്പ് എന്നിവ തമ്മിൽ ഇൻഡോനേഷ്യയിൽ വെടിക്കോപ്പ് (അമ്യൂണിഷൻ) ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള ത്രിപാർട്ടൈറ്റ് ഉടമ്പടി ഉൾപ്പെടുന്നു.
ഇതിനുപുറമെ, ബർസാൻ ഹോൾഡിംഗ്സും സിംഗപ്പൂർ ആസ്ഥാനമായ എസ്.ടി. എഞ്ചിനീയറിങ്ങും തമ്മിലുള്ള 1.5 ബില്യൺ ഖത്തർ റിയാൽ മൂല്യമുള്ള സേവന കരാറിനും, ഫ്രാൻസിലെ താലസ് കമ്പനിയുമായും ഖത്തർ സായുധസേനയുടെ പ്രൊക്യൂർമെന്റ് ആൻഡ് സപ്ലൈ അതോറിറ്റിയുമായും തമ്മിലുള്ള കരാറിനും അദ്ദേഹം സാക്ഷ്യം വഹിച്ചു. ......
ദോഹ: രാജ്യത്തുടനീളം സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന്റെയും ഭാഗമായ്, പബ്ലിക് വർക്സ് അതോറിറ്റി ‘അഷ്ഗാൽ’ സിമൈസ്മ മേഖലയിൽ നടപ്പിലാക്കി വരുന്ന Remaining Roads and Infrastructure Works പദ്ധതിയിലെ പാക്കേജ് 4-ലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി അറിയിച്ചു.
സോൺ 70-ൽ സ്ഥിതി ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി 26 കിലോമീറ്റർ നീളമുള്ള റോഡ് ശൃംഖല, 444 പാർക്കിംഗ് സ്ഥലങ്ങൾ, 95 സ്ട്രീറ്റ് ലൈറ്റുകൾ, കൂടാതെ 40-ലധികം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതും ഉൾപ്പെടുന്നതായി
അഷ്ഗാലിന്റെ ഡ്രെയിനേജ് നെറ്റ്വർക്ക്സ് പ്രോജക്ട്സ് ഡിപ്പാർട്ട്മെന്റിലെ പ്രോജക്ട് എഞ്ചിനീയർ എംഗ്. വാലിദ് അൽ ഘൂൾ പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി 27 കിലോമീറ്റർ മലിനജല ശൃംഖല, 22 കിലോമീറ്റർ മഴവെള്ള ഡ്രെയിനേജ് നെറ്റ്വർക്ക്, ഏകദേശം 5 കിലോമീറ്റർ ട്രീറ്റഡ് വാട്ടർ നെറ്റ്വർക്ക് എന്നിവയും നിർമ്മിക്കും. ......
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (HIA) 2025-ൽ മുഴുവൻ മേഖലയിലും ‘സീറോ വേസ്റ്റ് ടു ലാൻഡ്ഫിൽ’ സുപ്രധാന നേട്ടം കൈവരിച്ചതായി അധികൃതർ അറിയിച്ചു. ടെർമിനൽ പ്രവർത്തനങ്ങൾ, എയർസൈഡ് ഏരിയകൾ, പങ്കാളി സ്ഥാപനങ്ങളും മറ്റ് സ്റ്റേക്ക്ഹോൾഡർമാരും ഉപയോഗിക്കുന്ന പൊതു സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ, വിമാനത്താവളത്തിൽ സൃഷ്ടിക്കുന്ന മുഴുവൻ മാലിന്യങ്ങളും ലാൻഡ്ഫില്ലിലേക്ക് അയക്കാതെയാണ് സംസ്കരിക്കുന്നത്.
മാലിന്യ സംസ്കരണം റിസൈക്ലിംഗ്, കോംപോസ്റ്റിംഗ്, എനർജി റിക്കവറി എന്നീ സംവിധാനങ്ങളിലൂടെയാണ് നടപ്പാക്കുന്നത്. ......